ബ്ലോഗ്ഗിങ്ങിൽ വളരാനും അതൊരു തൊഴിൽ ആക്കി അതിൽനിന്നും വരുമാനം ഉണ്ടാകാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ തീർച്ചയായും നിങ്ങൾ ഈ പോസ്റ്റ് മുഴുവനായി വായിക്കേണ്ടത് അനിവാര്യമാണ്.
മുന്നൊരുക്കങ്ങൾ ഇല്ലാതെ വെറുതെ ഏതെങ്കിലും ഒരുവിഷയത്തിൽ ബ്ലോഗ് തുടങ്ങാമെന്നും പതിയെപ്പതിയെ അത് വിജയിച്ചുകൊള്ളും എന്ന ധാരണയിൽ ഇക്കാലത്ത് ഈ രംഗത്തേക്ക് ആരും കടന്നുവരാതിരിക്കുന്നതാണ് ഉചിതം എന്ന സത്യം ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ. വളരെ കൂടുതൽ ആൾക്കാർ പുതുതായിൽ ഈ മേഖലയിലേക്ക് ദൈനംദിനം കടന്നുവരുന്നതുകൊണ്ടും മറ്റ് visual മീഡിയകളുടെയും സോഷ്യൽ മീഡിയകളുടെയും പ്രചാരം എന്നത്തേതിലും വളരെ കൂടുതൽ ആയ കാരണത്താലും എളുപ്പത്തിൽ ആർക്കും ഈ മേഖലയിൽ വിജയിക്കാൻ കഴിയില്ല എന്ന് സാരം.
എന്നാല്‍ വളരെ പ്രൊഫഷണല്‍ സമീപനത്തോടുകൂടി തുടങ്ങി മുന്നോട്ടുപോകുന്ന കാമ്പുള്ള ബ്ലോഗുകള്‍ വിജയിക്കാതിരിക്കുന്നില്ലെന്നുമോര്‍ക്കണം.
ഓരോരുത്തർക്കുമുള്ള കഴിവുകൾക്കനുസരിച്ചു മാത്രമേ അവരവരുടെ ബ്ലോഗുകൾ മികവുറ്റതാക്കാൻ കഴിയൂ എന്ന് പറയുമ്പോഴും ചിലകാര്യങ്ങൾ പൊതുവിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ബ്ലോഗിങ്ങിന്റെ അടിസ്ഥാന തത്വങ്ങൾ എന്നുവേണമെങ്കിലും വിശേഷിപ്പിക്കാൻ പറ്റുന്ന ചില വസ്തുതകൾ താഴെ ചൂണ്ടിക്കാട്ടാം. ഏതൊരു തുടക്കക്കാരനും ബ്ലോഗ് തുടങ്ങുമ്പോൾ തന്നെ കൃത്യമായി ധാരണ ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ് ഇവയോരോന്നും.
1. ബ്ലോഗിങ്ങിന്‍റെ വിഷയം
നമ്മൾ പറയുമ്പോൾ വളരെ എളുപ്പമെന്ന് തോന്നിക്കുമെങ്കിലും ബ്ലോഗ് തുടങ്ങുമ്പോൾ എടുക്കേണ്ടിവരുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് ഏത് വിഷയത്തിൽ എഴുതി തുടങ്ങും എന്നത്. എല്ലാവരും പറഞ്ഞുപഴകിയ വിഷയങ്ങൾ വീണ്ടും മറ്റൊരു രീതിയിൽ ഒന്നുകൂടി അവതരിപ്പിക്കുന്നതുകൊണ്ട് ഗുണമുണ്ടാവുകയില്ല.
അതുപോലെ തന്നെ ആർക്കും അറിയാത്ത അല്ലേൽ ആർക്കും ആവശ്യമില്ലാത്ത എന്നാൽ നമുക്ക് നന്നായി അറിയാവുന്ന കാര്യങ്ങളെപ്പറ്റിറ്റി ആർക്കും മനസ്സിലാകാത്ത രീതിയിൽ എന്തെങ്കിലും എഴുതിവെച്ചതുകൊണ്ടും കാര്യമില്ല. മറിച്ച് ഇതുരണ്ടിനും ഇടയിലായിരിക്കണം നമ്മൾ തിരഞ്ഞെടുക്കുന്ന വിഷയം.
നമ്മള്‍ തിരഞ്ഞെടുക്കുന്ന വിഷയം നമുക്ക് ഏറ്റവും ഇഷ്ടമുള്ളതും അറിയാവുന്നതും വളരെ ലളിതമായി അവതരിപ്പിക്കാന്‍ കഴിയുന്നതുമായിരിക്കണം. അതോടൊപ്പം അത് മറ്റുള്ളവർക്ക് ഏതെങ്കിലും തരത്തിൽ ആവശ്യമുള്ളതും പ്രയോജനകരവുമാകുന്നതും ആയിരിക്കണം
ഇടുങ്ങിയ subject തിരഞ്ഞെടുക്കാതെ വിശാലമായ ഒന്ന് തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതല്‍ വായനക്കാരെകിട്ടാനും കൂടുതൽ Followers ഉണ്ടാകാനും സഹായകരമാകുന്നത്.
2. ബ്ലോഗിങ്ങ് പ്ലാറ്റ്ഫോം
മിക്കപ്പോഴും FREE പ്ലാറ്റ്ഫോം ആയ ബ്ലോഗ്ഗര്‍ ലും മറ്റുമായിരിക്കും തുടക്കം എന്നാല്‍ നമ്മള്‍ തുടങ്ങിയപ്പോള്‍ ഉള്ള അതേ പ്ലാറ്റ്ഫോമില്‍ തന്നെ എക്കാലവും തുടരണമെന്ന് നിര്‍ബന്ധമില്ല. പതിയെ വേര്‍ഡ്പ്രസ്സ് പോലുള്ള പ്രൊഫഷണല്‍ പ്ലാറ്റ്ഫോമിലേക്ക് മാറി വളര്‍ച്ചയുടെ പുതിയ സാധ്യതകള്‍ കണ്ടെത്താനും മറക്കരുത്.
വെബ്സൈറ്റുകള്‍ മാത്രമല്ല ഫേസ്ബുക്ക്‌പേജുകളും Linkedin പേജുകളും പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളും മറ്റൊരു സാധ്യതകളാണ്.
3. വെത്യസ്തയും നിലവാരവും
വെറുതെയുള്ള കണ്ടന്റുകള്‍ക്ക് ഇന്ന് ആര്‍ക്കും വേണ്ട. Quality Content നെ തിരിച്ചറിയാന്‍ സെര്‍ച്ച് എന്ജിനുകള്‍ക്ക് പോലും കഴിയുന്ന കാലമാണ്. അതുകൊണ്ട് വളരെ relevant ആയ കാര്യങ്ങള്‍ മാത്രമേ ഇനി സേര്‍ച്ച് റിസള്‍ട്ടുകളില്‍പോലും വരികയുള്ളു.
വിഷയത്തിന്റെയോ എഴുത്തിന്റെയോ രീതികൊണ്ട് മാത്രമല്ല വ്യതസ്തമാവാന്‍ കഴിയുന്നത്. 5000 മോ 8000 മോ വക്കുകളുള്ള വലിയ ആര്‍ട്ടിക്കിളുകള്‍ എഴുതിയും വ്യത്യസ്തരാവാം.
4. സ്ഥിരതയോടെയുള്ള പോസ്റ്റിങ്ങ്
ബ്ലോഗ് പോസ്റ്റുകള്‍ ആയാലും വീഡിയോകള്‍ ആയാലും സ്ഥിരമായി പോസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. വായനക്കാരെ അല്ലേല്‍ കാഴ്ചക്കാരനെ നിലനിര്‍ത്താന്‍ അത് അത്യാവശ്യമാണ്.കൃത്യതയില്ലാത്ത ഇടവേളകള്‍ ഗുണകരമായിരിക്കുകയില്ല എന്ന് സാരം.
5. വീഡിയോ ഓഡിയോ കണ്ടന്റ് കൂട്ടുക
Text content കളുടെ പ്രാധാന്യം ദിനംപ്രതി കുറഞ്ഞുവരുന്നു. വീഡിയോ അല്ലെങ്കില്‍ ഓഡിയോ രൂപത്തിലുള്ള content കള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ വിജയസാധ്യത പല മടങ്ങായി വര്‍ദ്ധിക്കുമെന്നതില്‍ തര്‍ക്കമില്ല.
6. വ്യക്തിയായി ബ്ലോഗ് ചെയ്യുക
ഒരു corporate ബ്ലോഗ് വിജയിക്കുന്നതിനേക്കാള്‍ സാധ്യത കൂടുതല്‍ ഒരു വ്യക്തി എഴുതുന്ന ബ്ലോഗുകള്‍ക്കാണ്. എഴുത്തിലോ വീഡിയോകളിലോ ഒരു personal touch കൊണ്ടുവരുന്നത് വളരെവേഗം ആള്‍ക്കാരെ അതിലേക്ക് അടുപ്പിക്കാന്‍ സഹായിക്കും.
7. വയറല്‍ കണ്ടന്റിനു പുറകെ പോകേണ്ട
വയറല്‍ content അല്ല പകരം useful content ആണ് നമ്മള്‍ നിര്‍മ്മിക്കേണ്ടത്. Useful content കള്‍ കാലങ്ങളോളം നിലനില്‍ക്കുകയും പ്രയോജനം ചെയ്യുകയും ചെയ്യും. എന്നാല്‍ വയറല്‍ content കള്‍ക്ക് ആയുസ്സ് വളരെ കുറവായിരിക്കും ഉദ്ദേശിക്കുന്ന പ്രയോജനം കിടുകയുമില്ല.
8. ഗൂഗിളിനേയും സന്തോഷിപ്പിക്കുക
ഗൂഗിളിനെ കുറിച്ച് ചിന്തിക്കാതെ ആർക്കും ബ്ലോഗിങ്ങിലേക്ക് കടക്കാനാവില്ല എന്നതാണ് സത്യം. സോഷ്യൽ മീഡിയ നിങ്ങളെ ഹ്രസ്വകാലത്തേക്ക് സഹായിച്ചേക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ വളരണമെങ്കിൽ Google സെർച്ചിൽ നിന്നുള്ള ഓർഗാനിക് ട്രാഫിക് തീർച്ചയായും അത്യന്താപേക്ഷിതമാണ്.
അതിനാൽ ഒരു ബ്ലോഗ് പോസ്റ്റ് എഴുതുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും നിങ്ങൾ SEO (സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ) ഭാഗത്തിന് ഊന്നൽ നൽകണം. കേവലം സാങ്കേതിക SEO കൊണ്ട് മാത്രം ആർക്കും ഇക്കാലത്ത് അതിജീവിക്കാൻ കഴിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഗൂഗിൾ മാത്രമല്ല ഒട്ടുമിക്ക സെർച്ച് എഞ്ചിനുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കൂടുതൽ കൃത്യതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് കൃത്യമായ വിവരങ്ങൾ എത്തിക്കാൻ അവർ ശ്രമിക്കുന്നു എന്നതാണ് കാര്യം. അത് മനസ്സിലാക്കിവേണം ഇന്ന് ഓരോ ബ്ലോഗ് പോസ്റ്റും തയ്യാറാക്കേണ്ടത്.
9. ഒരു ട്രാഫിക് ചാനലിനെ മാത്രമായി ആശ്രയിക്കാതിരിക്കുക
ഏതേലും സോഷ്യല്‍ മീഡിയയെ ചുറ്റിപ്പറ്റിയാണ് ഇന്ന് കൂടുതല്‍ ബ്ലോഗുകളും മുന്നോട്ടു പോകുന്നത്. ബ്ലോഗിലേക്കുള്ള ട്രാഫിക്കിനായി ഏതേലും ഒരു ചാനലിനെ മാത്രം ആശ്രയിക്കുന്നത് നന്നല്ല എന്നോര്‍ക്കണം.
10. നല്ല തലക്കെട്ടും അടുക്കിയ ഉള്ളടക്കവും
വളരെ നല്ല ഉള്ളടക്കമാണേലും ഒരു നല്ല തലക്കെട്ടില്ലേല്‍ article ളുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകാന്‍ സാധ്യതയുണ്ട്. ഓടിച്ചിട്ട് വായിച്ചു പോകുന്നവനും ചിലതൊക്കെ മനസ്സിലാകത്തക്ക രീതിയില്‍ sub-heading കളൊക്കെ ഉള്‍പ്പെടുത്തി അടുക്കിവെച്ചതാകണം ഉള്ളടക്കം.
11. പഴയത് കളയുക അല്ലേല്‍ പുതുക്കുക
എല്ലാ content കളും എല്ലാകലത്തെക്കും നിലനിര്‍ത്തണമെന്നു വാശിപിടിക്കരുത്. നിലവാരം ഉയരുന്നതിന് അനുസരിച്ച് പഴയ ബ്ലോഗ് പോസ്റ്കള്‍ നീക്കംചെയ്യുകയോ പുതുക്കുകയോ ചെയ്യാന്‍ മറക്കരുത്.
12. ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക.
സാധാരണയുള്ള സംഭാഷണ ശൈലിയിലുള്ളതും ചോദ്യങ്ങളോടുകൂടിയതുമായ content കള്‍ക്ക് വയനക്കാരെയോ കാഴ്ചക്കാരെയോ വേഗം ആകര്‍ഷിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് ചോദ്യങ്ങള്‍ എപ്പോഴും ചോദിക്കാന്‍ മടിക്കണ്ട.
13. കൃത്യ സമയത്ത് Monetize ചെയ്യുക
ബ്ലോഗുകള്‍ കൃത്യസമയത്ത് monetization ചെയേണ്ടത് അത്യാവശ്യമാണ്. വളരെ നേരത്തെആയാലോ വളരെ താമസിച്ചായാലോ അതിന്റെ ഗുണം ശരിക്കും കിട്ടാതെ പോകാന്‍ സാധ്യത കൂടുതലാണ്.
14. പല Monetization മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന
ഏതെങ്കിലും ഒരു monetization മാര്‍ഗ്ഗങ്ങളില്‍ മാത്രം ഉറച്ചു നില്‍ക്കുന്നത് അപകടമാണ്. ഒന്നില്‍ നഷ്ടമുണ്ടായാല്‍ മറ്റൊന്ന് നികത്തത്തക്ക രീതിയിലുള്ള താവണം തിരഞ്ഞെടുപ്പ് strategy.
15. വായനക്കാരെ വീണ്ടും വരുത്തുക
വെറുതെ ഒന്ന് കയറിയിറങ്ങി പോകുന്ന കുറേ വായനക്കാരെക്കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. മറിച്ച് വീണ്ടും മടങ്ങിവന്ന് വായിക്കുന്നവര്‍ കുറവാണേലും അവരെയാണ് ശരിക്കും നമുക്ക് വേണ്ടത്. അതിനായി പലതരം subscription മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
Conclusion
മേൽപ്പറഞ്ഞ കാര്യങ്ങൾ മാത്രം അതുപോലെ ചെയ്താൽ നിങ്ങളുടെ ബ്ലോഗ് വിജയിപ്പിക്കാൻ കഴിയും എന്ന് പറയുന്നത് അസത്യമാണെങ്കിലും വിജയിച്ച ബ്ലോഗുകളുടെ പൊതു സ്വഭാവം പരിശോധിക്കുമ്പോൾ അവയൊക്കെ അതിൽ നിങ്ങൾക്ക് കാണാൻ കഴിയുകയും ചെയ്യും.
മേൽ വിവരിച്ച ഏതെങ്കിലും ചിലകാര്യങ്ങൾക്ക് പ്രാധാന്യം കൂടുതൽ കൊടുക്കുകയും മറ്റുള്ളവയെല്ലാം അത്ര പ്രാധാന്യമർഹിക്കുന്നവയല്ല എന്നും ചിന്തിക്കുകയും തുടങ്ങുന്നിടത്ത് നിങ്ങളുടെ ബ്ലോഗുകൾ പരാജയപ്പെട്ടുതുടങ്ങും എന്നതും ഇതോടൊപ്പം ഓർമ്മപ്പെടുത്തുന്നു.
ബ്ലോഗിങ്ങ് ഒരു നീണ്ടകാല പ്രവർത്തനമാണ് അതുകൊണ്ട് തന്നെ മാറിവരുന്ന കാലത്തിനനനുസരിച്ച് ചില പോയിൻറ് കൂടി കൂട്ടിച്ചേർക്കേണ്ടിവന്നേക്കാം. എങ്കിലും വർഷങ്ങളായി പിന്തുടർന്നുപോകുന്ന അടിസ്ഥാന തത്വങ്ങളിൽ മാറ്റം വരാനുള്ള സാദ്ധ്യത വളരെ കുറവുമാണ് എന്നതും ഇതോടൊപ്പം പറയേണ്ടതുണ്ട്.