ഏതൊരു സ്ഥാപനത്തെപ്പറ്റി പറഞ്ഞാലും ആരുടെ മനസ്സിലും ആദ്യം വരുന്നത് എന്താണ്? അതിന്റെ ലോഗോ തന്നെയാണ്. അതുപോലെ തിരിച്ചു ഒന്ന് ചിന്തിച്ചുനോക്കിക്കേ. പരിചിതമായ ലോഗോ കണ്ടാല്‍ നമ്മളെല്ലാം സ്ഥാപനത്തെപ്പറ്റിയും ഓര്ക്കറില്ലേ.
അപ്പോള്‍ ലോഗോയുടെ സ്വാധീനം എത്ര വലുതാണെന്ന് മനസ്സിലാവുന്നുണ്ടല്ലോ. അതുകൊണ്ട് അത് തിരഞ്ഞെടുക്കുമ്പോളും ആ ശ്രദ്ധ വേണം. ലോഗോ ഡിസൈന്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഈ വീഡിയോയില്‍ കാണാം.